വിദേശ നിക്ഷേപം: പാനമ പുറത്ത് വിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി

വിദേശത്ത് പണം നിക്ഷേപിച്ചവരുടെ പേരുകള്‍ സംബന്ധിച്ച് പാനമ പുറത്ത് വിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി സാന്നിധ്യം

പാനമ, തിരുവനന്തപുരം, കള്ളപ്പണം panama, thiruvananthapuram, black money
സജിത്ത്| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (09:04 IST)
വിദേശത്ത് പണം നിക്ഷേപിച്ചവരുടെ പേരുകള്‍ സംബന്ധിച്ച് പുറത്ത് വിട്ട അഞ്ചാമത്തെ പട്ടികയിലും മലയാളി സാന്നിധ്യം. തിരുവനന്തപുരം സ്വദേശി ഭാസ്കരന്‍ രവീന്ദ്രനാണ് അഞ്ചാമത്തെ പട്ടികയിലുള്ളത്.

എസ്‌ വി എസ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണ് ഭാസ്കരന്‍ രവീന്ദ്രന്റെ പേരിലുള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്കരന്‍.

പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരുടെ പേര് വിവരങ്ങളും പാനമ നേരത്തെ പുറത്ത് വിട്ട രേഖകളില്‍ ഉള്‍പ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :