ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
വെള്ളി, 3 ജൂലൈ 2015 (19:34 IST)
ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലോട്ടറി തട്ടിപ്പില്‍ കുടുക്കിയതായി റിപ്പോര്‍ട്ടുകള്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് നിരവധി ഇന്ത്യക്കാരെ ലോട്ടറി തട്ടിപ്പില്‍ കുടുക്കിയത്. പാകിസ്‌താനില്‍ നിന്ന് ഇന്ത്യയിലേക്ക് നൂറുകണക്കിന് മിസ്‌ഡ്കോള്‍ നല്‍കിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.
ഈ ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഐഎസ്‌ഐ തീവ്രവാദികള്‍ക്കായി
ആയുധങ്ങളും സ്‌ഫോടകവസ്‌തുക്കളും വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചുങ്കം നല്‍കാത്ത ചരക്കുകള്‍ കടത്തുന്നതിനും വ്യാജനോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനും പണം ഉപയോഗിച്ചിട്ടുണ്ട്.
കൂടാതെ യുഎസ്, യുകെ, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ഖല്‍സ ഉള്‍പ്പെടെയുളള സിഖ് തീവ്രവാദി സംഘടനകള്‍ക്ക് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ പണം ചെലവഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ വാര്‍ത്തകളൊട് പാകിസ്ഥാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹവാല ഇടപാടിലൂടെ കോടിക്കണക്കിന് രൂപ പാകിസ്‌താനില്‍ എത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.