ഇന്ത്യയില്‍ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് ഐഎസ് പദ്ധതിയിടുന്നു: കിരണ്‍ റിജ്ജു

കിരണ്‍ റിജ്ജു , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐaഎസ് , പാകിസ്ഥാന്‍
ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (09:14 IST)
ഇന്ത്യയില്‍ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) പദ്ധതിയിടുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന് ഐഎസ് ഭീഷണിയുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കളാണ് ഐഎസിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ് ഭീഷണി രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കും. അടിയന്തരപ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്.
ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ ഐ.എസില്‍ കൂടുതല്‍ ആകൃഷ്ടരാണെങ്കിലും മറ്റ് ഭാഗങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും കിരണ്‍ റിജ്ജു
പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടകള്‍ ഐഎസ് ഭീകരവാദികളുമായി
കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി
ഐഎസ്ഐയുടെ ആസൂത്രണപ്രകാരം അതിര്‍ത്തിയില്‍ 30 ഭീകരരെ എത്തിച്ചതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ലഷ്കര്‍ ഇ തൊയ്‌ബ, ഹിസ്ബുള്‍ മുജാഹിദിന്‍, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘങ്ങളുടെ സഹായമാണ് കശ്മീരില്‍ ആക്രമണം നടത്താന്‍ ഐഎസ് തേടിയത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :