പാക് പട്ടാളത്തിന്റെ ക്രൂരത: ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കിയാല്‍ പാകിസ്ഥാന്റെ ഗതി എന്താകും ? - 100 പാക് സൈനികരുടെ തലയറുക്കണമെന്ന് ബാബാ രാംദേവ്

100 പാക് സൈനികരുടെ തലയറുക്കണമെന്ന് ബാബാ രാംദേവ്

 Baba ramdev , pakistan attack , Jammu kashmir , jammu , india , pakistan , india , Narendra modi , CPM , ബാബാ രാംദേവ് , ഇന്ത്യന്‍ ജവാന്‍ , പാക് ആക്രമണം , ജമ്മു കശ്‌മീര്‍ , നരേന്ദ്ര മോദി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 4 മെയ് 2017 (17:20 IST)
പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉപദേശവുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്ത്. ഒരു ഇന്ത്യന്‍ ജവാന്റെ തലയറുത്താല്‍ 100 പാക് സൈനികരുടെ തലയറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാക് ആക്രമണത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ മടിച്ചു നില്‍ക്കരുത്. ഇക്കാര്യത്തില്‍ നമ്മള്‍ ഇസ്രായേലിനെയാണ് മാതൃകയാക്കേണ്ടതെന്നും രാംദേവ് വ്യക്തമാക്കി.

സ്വന്തം കടമയില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്തത്തില്‍ തന്നെ ദേശസ്‌നേഹമുണ്ട്. വില കൂടുതലാണെങ്കിലും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ എല്ലാവരും വാങ്ങാന്‍ തയാറാകണമെന്നും രാംദേവ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :