കാശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

Aiswarya| Last Updated: വ്യാഴം, 9 മാര്‍ച്ച് 2017 (11:35 IST)
ജമ്മുകാശ്മീരിലെ ജില്ലയിൽ വ്യാഴാഴ്‌ച്ച ​സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തില്‍ തീവ്രവാദിയാണെന്ന് സംശയിക്കുന്ന ഒരാൾ കൊല്ലപ്പെട്ടു.

തീവ്രാദികൾ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടന്നാണ് സുരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത്. സി.ആർ.പി.എഫ്​ 130 ബറ്റാലിയൻ, 55 രാഷ്​ട്രീയ റൈഫിൾസ്​, സെപ്​ഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്​ എന്നിവയുടെ നേതൃത്ത്വത്തില്‍ തീവ്രവാദിക്കൾക്കെതിരെ വെടിവെപ്പ്​ നടത്തി. അതേ സമയം ഒളിച്ചിരിക്കുന്ന മറ്റ്​ തീവ്രവാദികളെ ജീവനോടെ പിടിക്കാനുള്ള ശ്രമത്തിലാണെന്ന് അവന്തിപോര എസ്​.പി മുഹമദ്​ സെയ്ദ്​ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :