പട്ന|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:49 IST)
വഴിയില്‍ തടഞ്ഞ് മീശ മുറിച്ചുകളയാന്‍ ആവശ്യപ്പെട്ടവരോട് എതിര്‍പ്പു പ്രകടിപ്പിച്ച സൈനികന്റെ ചെവി മുറിച്ചു. രാമാനുജ് വര്‍മ എന്ന സൈനികന്റെയാണ് ചെവി മുറിച്ചുകളഞ്ഞതായി പരാതി ഉയര്‍ന്നിരിക്കുന്നത്. പട്നയിലാണ് സംഭവം.
നങ്കു യാദവ്, ബിന യാദവ് എന്നീ സഹോദരന്‍മാരാണ് സൈനികനെ കൌര്യ ഗ്രാമത്തില്‍വച്ചു വഴിയില്‍ തടഞ്ഞ് മീശ മുറിക്കാന്‍ ആവശ്യപ്പെട്ടത്. രാമാനുജ് വര്‍മയ്ക്ക് കൊമ്പന്‍ മീശയുടെ ആവശ്യമില്ലെന്നായിരുന്നു സഹോദരന്‍മാരുടെ പക്ഷം.
തുടര്‍ന്ന് രാമാനുജ് വര്‍മയ്ക്കെതിരെ സംഘം ചേര്‍ന്ന് ആക്രമണം തുടങ്ങി. ബിന യാദവാണ് ചെവി മുറിക്കാന്‍ നേതൃത്വം നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ ബൈക്കും മറ്റു വസ്തുക്കളുമെടുത്ത് സംഘം മുങ്ങുകയും ചെയ്തു. സൈനികന്റെ പരാതിപ്രകാരം പൊലീസ് കേസെടുത്തു.