പിടിയിലായ പാക്‌ തീവ്രവാദി തന്റെ സഹോദരനെന്ന്‌ പാകിസ്ഥാന്‍ യുവാവ്‌

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (09:59 IST)
കശ്‌മീര്‍ അതിര്‍ത്തിയില്‍ നിന്ന്‌ സൈന്യം പിടികൂടിയ ഭീകരന്‍ തന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് പാക് യുവാവ രംഗത്ത്. കഴിഞ്ഞ ഓഗസ്‌റ്റ് 27ന് ഇന്ത്യന്‍ സൈന്യം പിടികൂടിയ 22കാരനായ സജ്‌ജാദ്‌ അഹമ്മദ്‌ എന്ന തീവ്രവാദി തന്റെ സഹോദരനാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സജ്‌ജാദ്‌ ഇന്ത്യന്‍ സേനയുടെ പിടിയിലായ വിവരം മാധ്യമങ്ങളില്‍ നിന്നാണ്‌ താന്‍ അറിഞ്ഞതെന്നും യുവാവ്‌ പറഞ്ഞു.

കഴിഞ്ഞ ഓഗസ്‌റ്റില്‍ ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന രണ്ടാം പാക്‌ തീവ്രവാദിയാണ്‌ സജ്‌ജാദ്‌. ഓഗസ്‌റ്റ് അഞ്ചിന്‌ ഉധംപുരില്‍ ബി.എസ്‌.എഫ്‌ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയ സംഘത്തിലെ മുഹമ്മദ്‌ നവീദിനെ നാട്ടുകാര്‍ പിടികൂടി സുരക്ഷാ സേനക്ക്‌ കൈമാറിയിരുന്നു.

പാകിസ്‌താനില്‍ ലഷ്‌കറെ തൊയ്യിബ ക്യാമ്പില്‍ പരിശീലനം ലഭിച്ചതുള്‍പ്പെടെ കാര്യങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് സജ്ജാദിനെ സേന പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ്‌ നാല്‌ തീവ്രവാദികളെ സേന വധിച്ചിരുന്നു. പാകിസ്ഥാനിലെ ബലൂചിസ്‌താന്‍ മുസാഫര്‍ഗഡ്‌ സ്വദേശിയാണ്‌ ഇയാളെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :