ന്യൂഡൽഹി|
VISHNU N L|
Last Updated:
ബുധന്‍, 26 ഓഗസ്റ്റ് 2015 (10:27 IST)
പ്രശ്നകലുഷിതമായ കശ്മീര്‍ അതിര്‍ത്തിയിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. ഭീകരവാദി ആക്രമണങ്ങളെ തുടര്‍ന്ന് കലുഷിതമായ ജമ്മു കശ്മീരില്‍ ഇന്നാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. മൂന്നുദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായ മേഖലകളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനൊപ്പം വിവിധ ഇടങ്ങളിലെ ഗ്രാമമുഖ്യന്‍മാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. അതേസമയം രാഹുലിന്റെ സന്ദർശനം ഫോട്ടോപ്രദർശനത്തിന് മാത്രമാണെന്ന് ബിജെപി ആരോപിച്ചു.
ബിജെപി നേതാവ് സിദ്ധാർഥ്നാഥ് സിങ്ങാണ് ആരോപണവുമായി രംഗത്ത് വന്നത്. കശ്മീരിലുള്ള പ്രശ്നങ്ങൾ രാഷ്ട്രീയവൽക്കരിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ–പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് മോദി സര്‍ക്കാറിന്‍റെ നയതന്ത്ര രംഗത്തെ പാളിച്ചയാണെന്ന് കോണ്‍ഗ്രസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു.