ഇന്ത്യയുടെ മിന്നലാക്രമണം; പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കി

പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഡല്‍ഹിയാത്ര റദ്ദാക്കി

ന്യൂഡല്‍ഹി| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (09:29 IST)
പാക് അധീന കശ്‌മീരില്‍ ഇന്ത്യയുടെ മിന്നലാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഡല്‍ഹിയാത്ര റദ്ദാക്കി. പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലിയാണ് ഡല്‍ഹി സന്ദര്‍ശനത്തിനുള്ള ക്ഷണം നിരസിച്ചത്.

ഒക്‌ടോബര്‍ 21 മുതല്‍ 23 വരെ ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വരുന്നില്ലെന്നു കാട്ടി സുപ്രീംകോടതിക്ക് അദ്ദേഹം കത്തയച്ചു.

അതേസമയം, വാഷിംഗ്‌ടണില്‍ ആയിരുന്ന ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാഡ് വര്‍മ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :