1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pahalgam terror attack US and Russia support India

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും റഷ്യയും

ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.

Donald Trump and Valdimir Putin
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. 
 
അതേഅതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആക്രമണത്തെ അപലപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിച്ച് പുടിന്‍ ദുഃഖം രേഖപ്പെടുത്തി. ഈ ക്രൂരതയ്ക്ക് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഇതിന്റെ സൂത്രധാരന്മാരെയും ഇത് നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു. എല്ലാവിധത്തിലുള്ള തീവ്രവാദ ശക്തികളെയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ഉറപ്പു നല്‍കി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം