ഭോപ്പാൽ|
jibin|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (16:28 IST)
സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം പദ്മാവതിക്ക് മധ്യപ്രദേശിൽ നിരോധനം. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത് സമുദായം നൽകിയ പരാതിയിലാണ്
ശിവരാജ് സിംഗ് ചൗഹാൻ സർക്കാര്‍ ചിത്രം നിരോധിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ചിത്രം പ്രദർപ്പിക്കാൻ അനുവദിക്കില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അതേസമയം, ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ചിത്രം നിരോധിച്ചത്. ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിര്‍മ്മാതാക്കളായ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ഞായറാഴ്‌ചയാണ് അറിയിച്ചത്.
ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ചിത്രത്തിനെതിരെ കർണി സേനയാണ് രംഗത്തുള്ളത്.
രജപുത്ര രാജ്ഞിയായ പദ്മിനിയുടെയും മുസ്ലിം ചക്രവർത്തി അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ബന്ധം ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ് രജപുത്
കർണി സേന ആരോപിച്ചിരിക്കുന്നത്.