‘നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; പദ്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

പദ്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

മുംബൈ| AISWARYA| Last Modified ശനി, 18 നവം‌ബര്‍ 2017 (10:12 IST)
സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്‌മാവതി'യെന്ന റിലീസിനു മുന്നേ വിവാദങ്ങളില്‍ ഇടം പിടിയ്ക്കുകയാണ്. പദ്മാവതിയില്‍ രജപുത്രി റാണിയുടെ വേഷത്തിലെത്തുന്ന ദീപികയുടെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ നായിക ദീപികയ്ക്ക് ഭീഷണിയുമായി രജ്പുത് കര്‍ണി സേന രംഗത്ത് വന്നിരുന്നു.

ബംഗളൂരു, ഹരിയാന, കോട്ട, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണി സേന ചിത്രത്തിനെതിരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. കര്‍ണി സേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ദീപികയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചിത്രവുമായി മുന്നോട്ട് പോയാല്‍ മൂക്ക് ചെത്തിക്കളയുമെന്നായിരുന്നു കല്‍വിയുടെ ഭീഷണി. എന്നാല്‍ ചിത്രത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. ദീപികയുടെ മൂക്ക് ചെത്തുമെന്ന ഭീഷണിയുടെ മുന ഒടിച്ചു കളയുന്ന ട്രോളുകളുമായാണ് സോഷ്യല്‍ മീഡിയ പിന്തുണയുമായെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :