വെബ് സീരുസുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ മുഹമ്മദ് ഷാരിഖ് നായകനാകുന്നു,പുത്തൻ പടം ഉടനെത്തും

അഭിറാം മനോഹർ| Last Updated: ശനി, 14 ഡിസം‌ബര്‍ 2019 (18:09 IST)
വെബ് സീരിസുകളിലൂടെ ഒട്ടനേകം ആരാധകരെ സ്വന്തമാക്കിയ മുഹമ്മദ് ഷാരിഖ് സിനിമയിൽ നായകനാകുന്നു. 666 പ്രോഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിർമിക്കുന്നത്. ജേർണലിസ്റ്റ് കൂടിയായ നവാഗതനായ കബീർ പുഴമ്പ്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്.

നിരവധി ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വിപിൻ രാജാണ് ഈ സിനിമക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 2020 ജനുവരി ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :