പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം; മുത്തലാഖ് ചർച്ചയായേക്കും, ഓഖി ദുരന്തവും ദുരിതാശ്വാസവും കേരളത്തിന്റെ മുഖ്യവിഷയം

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം; മുത്തലാഖ് ചർച്ചയായേക്കും

Parliament , Gujarat polls , പാര്‍ലമെന്റ് , ഗുജറാത്ത് തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (08:27 IST)
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടങ്ങും. തിങ്കളാഴ്ച വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലമായിരിക്കും ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണു ഗുജറാത്തില്‍ പ്രചാരണസമയത്തു കണ്ടത്. അതുകൊണ്ടുതന്നെ ഭരണ, പ്രതിപക്ഷങ്ങള്‍ക്ക് ഈ ഫലം ഒരുപോലെ നിര്‍ണായകമാണ്.

തൊഴിലില്ലായ്മ, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം, പ്രകൃതിദുരന്തങ്ങള്‍, പാക്കിസ്ഥാന്‍ ബന്ധം എന്നിങ്ങനെയുള്ള ഒട്ടേറെ വിഷയങ്ങള്‍ക്കൊപ്പം തന്നെ ഒട്ടേറെ ബില്ലുകളും സമ്മേളനത്തിന്റെ പരിഗണനക്കെത്തിയേക്കും. ഓഖി ദുരന്തവും ദുരിതാശ്വാസവുമാണ് കേരളത്തിന്റെ മുഖ്യവിഷയമാകുക. അതേസമയം ലോക്‌സഭ ഇന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു പിരിയുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :