AISWARYA|
Last Updated:
ബുധന്‍, 10 മെയ് 2017 (14:19 IST)
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിടെ വാട്ടേഴ്സ് തന്റെ നവജാത ശിശുവിനെ മുലയൂട്ടി ചരിത്രം സൃഷ്ടിച്ചു. ഇടത്പക്ഷ ഗ്രീന്‍പാര്‍ട്ടി അംഗമാണ് വാട്ടേഴ്സ്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം ആദ്യമായാണ് വാട്ടേഴ്സ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ എത്തിയത്.
രണ്ടു മാസം പ്രായമുള്ള മകള്‍ അലിയ ജോയിയേയും വാട്ടേഴ്സ് പാര്‍ലമെന്റില്‍ കൊണ്ട് വന്നിരുന്നു. സഭയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനെ കുഞ്ഞിന്റെ വിശപ്പ് മനസ്സിലാക്കിയ അവര്‍ മുലയൂട്ടുകയായിരുന്നു. പാര്‍ലമെന്റില്‍ അംഗങ്ങള്‍ക്ക് മുലയൂട്ടാനുള്ള അവകാശം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. എന്നാല്‍ ഇതുവരെ ആരും അതിന് ധൈര്യപ്പെട്ടിരുന്നില്ല.
പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാരും രക്ഷിതാക്കളും എത്തുന്നതിന് ഇത് സഹായിക്കട്ടെയെന്ന് വാട്ടേഴ്സ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാര്‍ലമെന്റ് കൂടുതല്‍ കുടുംബ സൗഹാര്‍ദ്ദവും ശിശുസംരക്ഷണത്തിന് കഴിയുന്നതുമാകട്ടെയെന്നും അവര്‍ പറഞ്ഞു.