അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട് കൊവിഡ് ഗുരുതരം; നാളെമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
- വിട്ടുകൊടുക്കാതെ തമിഴ്നാട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 അടിയാക്കും
- കൊവിഡ്: തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ
- ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട് നിയന്ത്രണം ഏര്‍പ്പെടുത്തി
- തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം: നാലുമരണം
15 വർഷത്തിനിടെ ആദ്യം: ഊട്ടിയിൽ താപനില പൂജ്യത്തിലേയ്ക്ക് താഴുന്നു, പുറത്തിറങ്ങാതെ നാട്ടുകാർ
തമിഴ്‌നാട്ടിലെ ടൂറിസ്റ്റുകളുടെ പ്രധാനതാവളമായ ഊട്ടി കൊടും തണുപ്പിലേക്ക്. 15 വർഷത്തിനിടെ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്‌ന്നു. നീലഗിരി ജില്ലയിലെ സാൻഡിനല്ല ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മഞ്ഞാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മഞ്ഞുമൂടി കിടക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുകയാണ് പ്രദേശവാസികൾ. ഇവിടെ 2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഊട്ടിയിൽ 7 ഡിഗ്രി സെൽഷ്യസാണ് താപനില.