ഉമ്മന്‍ചാണ്ടിയ്ക്ക് മുന്നില്‍ രാഹുലും വഴങ്ങി; നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ്

KPCC, Indian National Congress, Oommen Chandy, rahul gandhi ന്യൂഡൽഹി, കോൺഗ്രസ്, രാഹുൽ ഗാന്ധി, ഉമ്മൻ ചാണ്ടി
ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 17 ജനുവരി 2017 (08:24 IST)
അഞ്ചു നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കുശേഷം സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിക്കാന്‍ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് ഹൈക്കമാൻഡ് എതിരല്ല, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തിരഞ്ഞെടുപ്പു തന്നെയാണു ഉത്തമ മാർഗം, അനിവാര്യ രാഷ്ട്രീയസാഹചര്യങ്ങളാലാണ് അഖിലേന്ത്യാ തലത്തിലെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കേണ്ടിവന്നതെന്ന് നിലപാടാണു രാഹുൽ ചർച്ചയിൽ സ്വീകരിച്ചത്.

നേതാക്കൾക്കിടയിലുള്ള പരസ്പര വൈരം ഒഴിവാക്കിയും കാര്യക്ഷമമായും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിർദേശവും നോട്ട് അസാധിവാക്കിയതിനു ശേഷം വിവാദ യുകെ കമ്പനിക്കു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാനുള്ള നീക്കത്തെക്കുറിച്ചുള്ള നിര്‍ദേശവും ഉമ്മൻ ചാ‌ണ്ടി രാഹുലിനു കൈമാറി. ബൂത്തുതലത്തിൽ മാത്രമായി നേരിട്ടു തിരഞ്ഞെടുപ്പു നടത്തണം. ബ്ലോക്, നിയോജകമണ്ഡലം, ഡിസിസി തലങ്ങളിൽ ആനുപാതിക പ്രാതിനിധ്യമനുസരിച്ചുള്ള പ്രതിനിധികളെ നിശ്ചയിക്കുകയാണ് ഉചിതമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :