ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല താന്‍; ശീതസമരം തുടര്‍ന്ന് ഉമ്മന്‍ചാണ്ടി - മുന്‍ മുഖ്യമന്ത്രിയുടെ ആക്രമണമേറ്റ് കോണ്‍ഗ്രസ്

ഉമ്മന്‍ചാണ്ടിയുടെ പ്രതികാരത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് തകരുമോ ?

 oommen chandy , Congress , vm sudheeran issues , Ramesh chennithala , KPCC , DCC , ഡിസിസി , ഉമ്മന്‍ചാണ്ടി , കോൺഗ്രസ് , ഹൈക്കമാന്‍ഡ് , പുനഃസംഘടന
കോട്ടയം| jibin| Last Modified വെള്ളി, 13 ജനുവരി 2017 (13:46 IST)
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്‌ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കില്ല. പറയാനുള്ള കാര്യങ്ങൾ നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും അതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്നയാളല്ല താന്‍. നേതൃത്വം വിളിച്ചാല്‍ ചര്‍ച്ചയ്‌ക്ക് പോകാന്‍ ബാധ്യസ്ഥനാണ്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കും ഒരു പരാതിയുമില്ല. കോൺഗ്രസ് ഹൈക്കമാൻഡുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. താൻ ഹൈക്കമാൻഡിനോട് ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടിയുടെ ശീതസമരത്തില്‍ ഹൈക്കമാന്‍ഡ് വ്യാഴാഴ്‌ച ഇടപെട്ടിരുന്നു. തുടര്‍ന്ന് ചര്‍ച്ചയ്‌ക്ക് സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :