ഗാന്ധിജിയേക്കാൾ നന്നായി നല്ല സ്പീഡിൽ മോദി ചർക്ക തിരിക്കും, അതും ഒറ്റക്കയ്യിൽ! - വീഡിയോ കാണൂ
ഒറ്റക്കൈ മാത്രം ഉപയോഗിച്ച് ചര്‍ക്ക തിരിക്കാന്‍ കഴിയുന്നത് മോദിജിയ്ക്ക് മാത്രം! - വീഡിയോ കാണാം
aparna shaji|
Last Modified തിങ്കള്‍, 16 ജനുവരി 2017 (17:21 IST)
ഖാദിയുടെ കലണ്ടറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വന്നതു മുതൽ വിവാദങ്ങളും പ്രതിഷേധങ്ങളും അണപൊട്ടിയൊഴുകിയിരിക്കുകയാണ്. അതിശക്തമായ വിമര്‍ശനമാണ് നരേന്ദ്രമോദിയും ബി ജെ പിയും നേരിട്ടുകൊണ്ടിരിക്കുന്നത്.
ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (KVIC) 2017 ലെ കലണ്ടറിൽ മാത്രമല്ല, ഡയറിയിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ മാറ്റി മോദിയുടെ ചിത്രം ഇടം പിടിച്ചിരുന്നു. ഗാന്ധിജി തന്റെ ലളിതമായ വസ്ത്രത്തിൽ ചർക്ക തിരിക്കുന്ന ചിത്രം തലമുറകളായി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ്. ആ സ്ഥാനത്താണ് തന്റെ ട്രേഡ് മാർക്ക് വേഷം ആയ കുർത്ത-പൈജാമ-കോട്ട് അണിഞ്ഞ മോദിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ട്രോള്‍ ആക്രമണവും നേരിടേണ്ടി വന്നു മോദിയ്ക്ക്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത് മോദിയുടെ ഒരു വീഡിയോയാണ്. നരേന്ദ്രമോദി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഇതിലെ ഒരു തെറ്റാണ് വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു കൈ മാത്രം ഉപയോഗിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ക്ക തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചര്‍ക്ക തിരിക്കേണ്ടത് അതീവ ശ്രദ്ധയോടെ രണ്ട് കൈകളും ഉപയോഗിച്ചാണ്. എന്നാല്‍ മോദി വളരെ നിസാരമായി ചര്‍ക്കയിലേക്ക് നോക്കുക പോലും ചെയ്യാതെ ചര്‍ക്ക തിരിക്കുന്നത്. അദ്ദേഹം ചുറ്റും നോക്കുന്നതും കാണാം വീഡിയോയില്‍. ക്യാമറ എവിടെ എന്ന് നോക്കുകയാണ് അദ്ദേഹം എന്നാണ് വീഡിയോ പറയുന്നത്.
ഗാന്ധിജിയേക്കാൾ സ്പീഡിൽ മോദി ചർക്ക തിരിക്കുമെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്. ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഖാദി വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടെന്നും ഖാദി വസ്ത്രങ്ങളെ ധരിക്കാന്‍ ജനങ്ങളെ മോദി പ്രേരിപ്പിക്കുന്നുണ്ടെന്നും സക്‌സേന വ്യക്തമാക്കിയിരുന്നു.