ന്യൂഡൽഹി|
സജിത്ത്|
Last Modified ശനി, 14 ജനുവരി 2017 (15:15 IST)
രാജ്യത്ത് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. വൈദ്യുതി ഉൽപാദനത്തിൽ രാജ്യത്ത് വർധനവ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് കൂടുതല്‍ തുകയാണ് ഈടാക്കിവരുന്നത്. വൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിലാണ് അധിക ഉപയോഗത്തിന് അധിക തുക ഇടാക്കിയിരുന്നത്. എന്നാല്‍ ഈ രീതിയിൽ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകളാണ് കേന്ദ്ര സർക്കാർ ഇപ്പോള്‍ പരിശോധിക്കുന്നത്.
ജനവരി അവസാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വൈദ്യുതി സെക്രട്ടറിമാർ, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ എനർജി സെക്രട്ടറിമാർ ഫിക്കി പ്രസിഡൻറ് എന്നിവരടങ്ങിയതാണ് സമിതി.