ന്യൂഡെല്‍ഹി|
Last Updated:
തിങ്കള്‍, 2 ഫെബ്രുവരി 2015 (16:36 IST)
വീണ്ടും വിവാദ പരാമര്‍ശമായി ബിജെപി നേതാവ്.
ബിജെപി നേതാവ് സാധ്വി പ്രാചിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് മക്കളെ പ്രസവിക്കണമെന്നും അല്ലാതെ 40 പട്ടിക്കുഞ്ഞുങ്ങള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നും സാധ്വി പറഞ്ഞതാണ് വിവാദമായത്. ഉത്തര്‍പ്രദേശിലെ പൊതുയോഗത്തിനിടയിലാണ് സാധ്വി വിവാദ പരാമര്‍ശം നടത്തിയത്.
നേരത്തെ നാലു കുട്ടികളുണ്ടെങ്കില്‍ ഒരാളെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കാം. ഒരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. മറ്റൊരാളെ സന്ന്യാസിയാക്കാം. ഒരാളെ വിഎച്ച്പിയില്‍ അംഗമാക്കാം. അതു കൊണ്ട് രാഷ്ട്രപുരോഗതിക്ക് നാലു മക്കളെങ്കിലും വേണമെന്നായിരന്ന പ്രാചിയുടെ മുന്‍ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് വിശദീകരണമായാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന പ്രാചി നടത്തിയിരിക്കുന്നത്.
ഇത്തരം പരാമര്‍ശങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇതേപ്പറ്റി സാധ്വിയോട് സംസാരിക്കുമെന്നും ഉത്തര്‍പ്രദേശിലെ ബിജെപി മുതിര്‍ന്ന നേതാവ് ലക്ഷ്മികാന്ത് ബജ്പേയ് പറഞ്ഞു. വിവാദ പരാമര്‍ശനങ്ങള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലിരിക്കെയാണ് സാധ്വിയുടെ പ്രസംഗം. സാക്ഷി മാഹാരാജിന്റെയും ശ്യംലാല്‍ ഗോസ്വാമിയുടേയും, സാധ്വി നിരഞ്ജന് ജ്യോതിയുടേയും പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.