മുംബൈ|
VISHNU N L|
Last Modified വെള്ളി, 27 നവംബര്‍ 2015 (16:30 IST)
ഓണ്‍ലൈന്‍ വില്‍പ്പനയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ് ഫ്ലിപ്കാര്‍ട്ടിനെ ഐആര്‍സിടിസി മറികടന്നു. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 20,620 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
മിനുട്ടില്‍ 2000ടിക്കറ്റില്‍നിന്ന് 7,200 ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയതോടെയാണ് വരുമാനം കുതിച്ചുയര്‍ന്നത്. ടിക്കറ്റ് ബുക്കിങ് വഴി 308.12 കോടി രൂപയാണ് ഐആര്‍സിടസിക്ക് ലഭിച്ചത്. കാറ്ററിങ് വഴി 69.79 കോടിയും ട്രാവല്‍ ആന്റ് ടൂറിസം വഴി 362.37 കോടിയും വരുമാനം ലഭിച്ചു.
2014-15 സാമ്പത്തികവര്‍ഷത്തില്‍ 130 കോടി രൂപയാണ് ഐആര്‍സിടിസിയുടെ അറ്റാദായം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 72 കോടിയായിരുന്ന സ്ഥാനത്താണിത്. നിലവില്‍ 55 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലാണ് ബുക്ക് ചെയ്യുന്നത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം നിലവില്‍വന്നത് 2002ലാണ്. അന്ന് ശരാശരി ഒരു ദിവസം 27 ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. ഇപ്പോഴത്തെ റെക്കോര്‍ഡ് ഒറ്റദിവസം 13.4 ലക്ഷം ടിക്കറ്റുകള്‍ എന്നതാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഈ റെക്കോര്‍ഡ് നേട്ടം ഐആര്‍സിടിസി കൈവരിച്ചത്.