ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (10:07 IST)
രാജ്യത്ത് ഉള്ളി
വില കുതിക്കുന്നു. നിലവില്‍ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉള്ളിവില കൂടിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കിൽ മൊത്ത വില ക്വിന്റലിന് (100 കിലോഗ്രാം) 4900 രൂപയായി ഉയർന്നു. തലേന്ന് 4500 രൂപയായിരുന്നു. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതാണു നാസിക് മാർക്കറ്റിൽ വില ഉയരാൻ കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
മഴ കുറഞ്ഞതു മൂലം ഈ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ച ഉള്ളി വിളവ് ഇക്കുറിയുണ്ടായില്ല. ഇതാണ് കാരണം ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളി വിളവെടുപ്പ് വൈകിയതും തിരിച്ചടിയായി. വില പിടിച്ചുനിർത്താൻ 10,000 ടൺ ഉള്ളി വീതം ഇറക്കുമതി ചെയ്യുന്നതിനുള്ള ആഗോള ടെൻഡർ വിളിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് അട്ടാരി – വാഗാ അതിർത്തി വഴി ഉള്ളി ഇറക്കുമതി ചെയ്യാൻ പഞ്ചാബ് സർക്കാർ നടപടിയാരംഭിച്ചു.
സംസ്ഥാനങ്ങൾ വരൾച്ചാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഉള്ളിയുടെ വരവ് വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്. കൂടാതെ രാജ്യത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന 28 ലക്ഷം ടൺ ഉള്ളി കഴിഞ്ഞ ജൂലൈയിൽ 14 ലക്ഷം ടൺ ആയി കുറഞ്ഞതു വരുംദിവസങ്ങളിലുള്ള വിലക്കയറ്റത്തിലേക്കു വിരൽചൂണ്ടുന്നു.