ഉറി ആക്രമണം സംബന്ധിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു; കശ്‌മീരി വിദ്യാര്‍ത്ഥിയെ അലിഗഡ് സര്‍വ്വകലാശാല പുറത്താക്കി

ഉറി ആക്രമണം സംബന്ധിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു; കശ്‌മീരി വിദ്യാര്‍ത്ഥിയെ അലിഗഡ് സര്‍വ്വകലാശാല പുറത്താക്കി

അലിഗഡ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (15:07 IST)
ഉറി ആക്രമണം സംബന്ധിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടതിന് കശ്‌മീരി സ്വദേശിയായ വിദ്യാര്‍ത്ഥിയെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാല പുറത്താക്കി. അലിഗഡില്‍ പഠിക്കുന്ന കശ്‌മീരി സ്വദേശിയായ വിദ്യാര്‍ത്ഥി ഉറി ആക്രമണത്തെക്കുറിച്ച് ആക്ഷേപാര്‍ഹമായ കമന്റ് ഫേസ്‌ബുക്കില്‍ പബ്ലിഷ് ചെയ്തെന്ന് അലിഗഡ് എസ് എസ് പി രാജേഷ് പാണ്ഡേ പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് നിരീക്ഷണം നടത്തിയ ശേഷം ഇക്കാര്യം അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ ഉന്നതാധികാരസമിതിയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിനു ശേഷം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയ പുറത്താക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാരമുള്ളയിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :