ചെന്നൈ|
സജിത്ത്|
Last Updated:
വെള്ളി, 17 ഫെബ്രുവരി 2017 (19:34 IST)
തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, സർക്കാരിനെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂടിയായ ഡിഎംകെയുടെ തീരുമാനം. പാർട്ടി വർക്കിങ് ചെയർമാനായ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ വൈകിട്ട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പളനിസാമിക്കെതിരെ നിന്ന് പനീർസെൽവം വിഭാഗത്തിനു കരുത്തുപകരുന്നതിനാണ് ഡിഎംകെയുടെ തീരുമാനം. നിയമസഭയിൽ 98 എംഎൽഎമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്. ഇപ്പോഴുള്ള സർക്കാർ തല്‍ക്കാലത്തേക്കു മാത്രമാണെന്നും എത്രയും പെട്ടെന്നു തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രവർത്തകരോട് പറഞ്ഞിരുന്നു.
നിലവിൽ പതിനൊന്ന് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് പ്രത്യക്ഷത്തിൽ പനീർസെൽവത്തിനുള്ളത്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയ്ക്കാവട്ടെ 89 സീറ്റുകളാണുള്ളത്. അതേസമയം, ഡിഎംകെയുടെ നിലപാടിനൊപ്പം നിൽക്കുന്നതിനായി എട്ട് എംഎൽഎമാർക്ക് കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്.