1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Onam Kerala News

മാവേലി നാടുപോലെ എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെ; മലയാളത്തില്‍ ഓണം ആശംസിച്ച് എംകെ സ്റ്റാലിന്‍

Onam Special
മാവേലി നാടുപോലെ എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്രസര്‍ക്കാര്‍ വരട്ടെയെന്ന് മലയാളത്തില്‍ ഓണം ആശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മാവേലി നാടുപോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാകണമെന്നും പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നതായും സ്റ്റാലിന്‍ പറഞ്ഞു.
 
മലയാളത്തിലാണ് ഓണാശംസകള്‍ അറിയിച്ചിട്ടുള്ളത്. മുന്‍പ് ഭാഷ അടിസ്ഥാനത്തില്‍ നമ്മള്‍ സഹോദരന്മാരാണെന്നും തെക്കേ ഇന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും വ്യാപിക്കുന്ന വര്‍ഷമാകട്ടെ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആശംസിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്തോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം