സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ഡിസംബര്‍ 2021 (10:44 IST)
രാജ്യത്ത് ഇന്ന് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 80തോളം പേരുടെ പരിശോധനഫലങ്ങളാണ് ഇന്ന് വരുന്നത്. അതേസമയം നാലുപേരുടെ പരിശോധനാ ഫലം കാത്ത് കേരളവും ഉണ്ട്. ഇതുവരെ 21 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ജെയ്പൂരിലെ ഒരു കുടുംബത്തിലെ 9പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.