1. കായികം
  2. ക്രിക്കറ്റ്‌
  3. നിലവിലെ പരമ്പര
  4. Mumbai Test India Beat New Zealand for 372 Runs

മുംബൈ ടെസ്റ്റില്‍ 372 റണ്‍സിന്റെ കൂറ്റന്‍ ജയം; ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

India
നാലാം ദിനം എല്ലാം പേരിനു മാത്രം. 540 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 167 റണ്‍സില്‍ കലാശിച്ചു. 140/5 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് നാലാം ദിനം കളത്തിലിറങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും കിവീസിന് നഷ്ടമായി. 372 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ മുംബൈയില്‍ സ്വന്തമാക്കിയത്. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും ജയന്ത് യാദവും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റ്. ഡാരില്‍ മിച്ചല്‍ (60), ഹെന്‍ റി നിക്കോളാസ് (44) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 
 
സ്‌കോര്‍ബോര്‍ഡ്
 
ഒന്നാം ഇന്നിങ്‌സ് 
 
ഇന്ത്യ - 325/10
 
ന്യൂസിലന്‍ഡ് - 62/10
 
രണ്ടാം ഇന്നിങ്‌സ് 
 
ഇന്ത്യ - 276/7 (ഡിക്ലയര്‍) 
 
ന്യൂസിലന്‍ഡ് - 167/10 
 
ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കി. ഒന്നാം ടെസ്റ്റ് സമനിലയായിരുന്നു. 
 
അടുത്ത ലേഖനം
'ഇയാള്‍ എന്താണ് ചെയ്യുന്നത്? ഞാന്‍ വേണേല്‍ അവിടെ വന്ന് നില്‍ക്കാം'; അംപയര്‍ നിതിന്‍ മേനോനെതിരെ വിരാട് കോലി, വീഡിയോ പുറത്ത്