ഒമര്‍ അബ്ദുള്ളയ്ക്കെതിരെ ആര്‍എസ്‌എസ്‌ വക്‌താവ്‌ റാം മാധവന്റെ ട്വീറ്റ്‌

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 മെയ് 2014 (10:39 IST)
കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കെതിരെ ആര്‍എസ്‌എസ്‌ വക്‌താവ്‌ റാം മാധവന്റെ ട്വീറ്റ്‌.

കശ്മീര്‍ കുടുംബസ്വത്തെന്നാണോ ഒമര്‍ കരുതുന്നത്‌. ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ജമ്മു കശ്മീര്‍ ഇന്ത്യയുടെ തന്നെ ഭാഗമാണ്‌. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും റാം മാധവ്‌ ട്വിറ്ററില്‍ കുറിക്കുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുമെന്ന കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ പ്രസ്‌താവന നിരുത്തരവാദപരമാണെന്നും കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത്‌ ഭരണഘടനയുടെ 370-മത് അനുച്ഛേദം മാത്രമാണെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്‌ ആര്‍എസ്‌എസ്‌ രംഗത്തെത്തിയിരിക്കുന്നത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :