ഓഖി ദുരന്തം; 544 പേരെക്കൂടി രക്ഷപ്പെടുത്തി, ഇനിയുള്ളത് 92 പേർ, കൂടുതൽ ബോട്ടുകൾ തീരത്തേക്ക്

ദുരന്തം വിട്ടൊഴിയാതെ ഓഖി

aparna| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2017 (07:35 IST)
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കാണാ‌തായവരിൽ 544 പേരെ കൂടി രക്ഷപ്പെടുത്തി. 92 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗികവിവരം. തമിഴ്നാട്ടിൽ നിന്നും കാണാതായ ഒരു ബോട്ട് ഗോവൻ തീരത്തെത്തി. ഏഴ് മലയാളികൾ അടങ്ങുന്ന ബോട്ടാണ് ഗോവൻ തീരത്തെത്തിയത്.

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച നാലുമൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ ലാസര്‍, ആരോഗ്യദാസ്, സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.തിരുവനന്തപുരത്ത് 11 പേരുടെയും കൊല്ലത്ത് ഒരാളുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.

33 മലയാളികൾ ഉൾപ്പെടുന്ന രണ്ട് ബോട്ടുകൾ മഹാരാഷ്ട്രെയിൽ എത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 41 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ട്. 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :