ചെന്നൈ|
jibin|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (10:34 IST)
രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന തമിഴ്‌നാട്ടില്‍ കാല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം പുറത്തെടുക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തന്ത്രം. സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിച്ച് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കൈയിലെടുക്കുക ഒബാമ മാജിക്കാണ് ഒപിഎസ് ഇപ്പോള്‍ പയറ്റുന്നത്.
തെരഞ്ഞെടുപ്പിനും അതിന് മുമ്പും സാമൂഹിക മാധ്യങ്ങളിലൂടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഒബാമയ്‌ക്കായി. ഈ പാതയില്‍ തന്നെയാണ് പനീര്‍ സെല്‍വവും ഇപ്പോള്‍. അണ്ണാ ഡിഎംകെയുടെ സോഷ്യല്‍ മീഡിയ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന ടെക്കികള്‍ ശശികല നടരാജന്‍ ക്യാമ്പില്‍ നിന്ന് ഒപിഎസ് പാളയത്തില്‍ എത്തിയതോടെയാണ് ഈ ജനങ്ങളുടെ പിന്തുണ തേടിയുള്ള പ്രചരണത്തില്‍ തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി മുന്‍ പന്തിയിലെത്തിയത്.
വാട്ട്‌സ് ആപ്പ്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഒപി എസ് വിഭാഗം ഇപ്പോള്‍ തന്ത്രങ്ങള്‍ പയറ്റുന്നത്. നിര്‍ബന്ധം കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്നും, നിങ്ങളുടെ പിന്തുണ തുടര്‍ന്നുണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം ലക്ഷക്കണക്കിന് ആളുകളിലാണ് എത്തിച്ചേര്‍ന്നത്.
സപ്പോര്‍ട്ട് ഒപിഎസ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററിലും ഫേസ്‌ബുക്കിലും ക്യാമ്പെയ്‌നുകളും ശക്തമായി നടക്കുന്നുണ്ട്.