തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധിക്ക് കാരണം ശശികലയും ഒപിഎസുമല്ല, പിന്നില്‍ ഒരു മലയാളി!

ജയയുടെ വിശ്വസ്‌ത പടിയിറങ്ങിയതോടെ തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി!

 sheela balakrishnan , jayalalitha , Sasikala natarjan , tamilnadu , chennai , o panneerselvam , OPS , ഒ പനീര്‍ സെല്‍‌വം  , ജെ ജയലളിത , തമിഴ്‌നാട് , ഷീല ബാലകൃഷ്‌ണന്‍ , ചെന്നൈ , ശശികല
ചെന്നൈ| jibin| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (09:14 IST)
അധികാര വടംവലി നടക്കുന്ന തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി തുടരുന്നു. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍‌വം അടക്കമുള്ളവര്‍ അധികാരത്തിനായി പോര്‍ക്കളത്തില്‍ ഇറങ്ങിയതോടെ സംസ്ഥാനഭരണം പൂർണമായും ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ.

മുന്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 75 ദിവസവും ഭരണം നിയന്ത്രിച്ചിരുന്നത് ജയയുടെ വിശ്വസ്‌തയും സര്‍ക്കാരിന്റെ ഉപദേഷ്‌ടാവുമായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ഷീല ബാലകൃഷ്‌ണനായിരുന്നു. നടരാജന്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഷീല ബാലകൃഷ്‌ണന്‍ രാജിവച്ചത്. ഇതൊടെയാണ് തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്.

ഉദ്യോഗസ്ഥഭരണമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നടക്കുന്നത്. കൊടും വരള്‍ച്ചയാണ് തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ മെട്രോ അടക്കമുള്ള വന്‍ പദ്ധതികള്‍ പാതി വഴിയിലുമാണ്. ഈ സാഹചര്യത്തില്‍ ഭരണ പ്രതിസന്ധി തുടരുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :