ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (14:33 IST)
രാജ്യത്തെ ഒരു കോടി വീടുകള്‍ക്കു കൂടി ഗ്യാസ് പൈപ്പ് ലൈന്‍വഴി പാചകവാതകം വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു വര്‍ഷത്തിനുളളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ സമ്പന്നര്‍ എല്‍പിജി ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുമായി പാചകവാതക ഇടനാഴി സ്ഥാപിക്കാനുളള സാധ്യതകള്‍ പരിശേധിക്കുന്നുണ്ട്. ഗ്യാസ് വിതരണം ഇതുവഴി കൂടുതല്‍ എളുപ്പമാക്കാന്‍ സാധിക്കും.
രാജ്യത്തെ സമ്പന്നര്‍ എല്‍പിജി ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം പാവങ്ങള്‍ക്ക് വേണ്ടിയുളള പണമാണ് എല്‍പിജി സബ്‌സിഡിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഊര്‍ജമേഖലയിലുളള കമ്പനികളുടെ ദേശീയസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.