ലോക്ക്ഡൗണിനിടെ ഫീസ് ആവശ്യപ്പെട്ടു: പഞ്ചാബിൽ 38 സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (15:08 IST)
സമയത്തിനിടെ ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പഞ്ചാബിൽ 15 സ്വകാര്യ സ്കൂളുകൾക്ക് കൂടി കാരണം കാണിക്കൽ നോട്ടീസ് അയ്ച്ചു. ഫീസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം പാലിക്കാത്ത 38 സ്വകാര്യ സ്കൂളുകൾക്ക് ഇതുവരെ ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടുള്ളതായി വിദ്യഭ്യാസമന്ത്രി വിജയ് ഇന്ദർ സിംഗ്ല പറഞ്ഞു.

ഏഴ് ദിവസമാണ് മറുപടി നൽകുന്നതിനായി അനുവദിച്ചിരിക്കുന്നത്.തൃപ്തികരമായ മറുപടി നൽകാൻ സാധിച്ചില്ലെങ്കിൽ സ്കൂളുകളുടെ എൻഒസി റദ്ദാക്കുമെന്നും വിദ്യഭ്യാസമന്ത്രി മുന്നറിയിപ്പ് നൽകി.ലോക്ക്ഡൗൺ കാലയളവ് കഴിയുന്നതുവരെ വിദ്യാർഥികളിൽനിന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള യാതൊരു ഫീസും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലായതിന് ശേഷം 30 ദിവസം കഴിഞ്ഞ് മാത്രമേ വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കാൻ പാടുള്ളുവെന്നും ഇക്കാലയളവിൽ പിഴ തുക ഈടാക്കരുതെന്നും നേരത്തെ നിർദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :