വലിയ വില കൊടുക്കണം; പുകവലിക്ക് മാത്രമല്ല; പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനത്തിനും

നോട്ട് അസാധുവാക്കലിന് നല്കേണ്ടത് 1.28 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2016 (15:45 IST)
കഴിഞ്ഞമാസം എട്ടാം തിയതി രാത്രി ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. രാജ്യത്ത് ചംക്രമണത്തില്‍ ഉണ്ടായിരുന്ന 14 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് ഒറ്റരാത്രി കൊണ്ട് അസാധുവായത്. കള്ളപ്പണക്കാരെയും കള്ളനോട്ടുകാരെയും പിടികൂടുക എന്ന ലക്‌ഷ്യത്തോടെ ആയിരുന്നു ഇത്. എന്നാല്‍, നോട്ട് അസാധുവാക്കലിനു വേണ്ടി സര്‍ക്കാരിനു വലിയ വില കൊടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.28 ലക്ഷം കോടി രൂപ നോട്ട് അസാധുവാക്കലിനു നല്കേണ്ടി വരുമെന്ന് മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി ആണ് പഠനം നടത്തി കണ്ടെത്തിയത്.

രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 10, 900 കോടി രൂപയും 50 ദിവസം കൊണ്ട് ഇവ ബാങ്കുകളിലും എ ടി എമ്മുകളിലും എത്തിക്കാന്‍ വേണ്ടത് 1600 കോടി രൂപയുമാണ്.

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ടോള്‍ ഈടാക്കുന്നത് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയപാതകളിലെ ടോള്‍ കരാറുകാര്‍ക്ക് 4000 കോടി രൂപയാണ് നല്കേണ്ടത്.
കറാറുകാര്‍ക്ക് ഓരോ ദിവസവും 80-90 കോടി രൂപയാണ് ഇങ്ങനെ നഷ്‌ടമാകുന്നത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് പൊതുജനം. കൈയിലുള്ള അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും
എ ടി എമ്മില്‍ നിന്ന് പണമെടുക്കാനും ദിവസങ്ങളാണ് ജനം ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കുകയാണ്. ഇങ്ങനെ മാത്രം രാജ്യത്തിന് നഷ്‌ടം 15, 000 കോടി രൂപയാണ്.

കൂടാതെ, എ ടി എമ്മുകള്‍ പുന:ക്രമീകരിക്കാനുള്ള ചെലവ്, ബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും ജീവനക്കാരുടെ ശമ്പളം, അധികവേതനം എന്നിവയ്ക്കെല്ലാമായി 35, 100 കോടി രൂപയാണ് വേണ്ടത്. ഒരു എ ടി എം പുന:ക്രമീകരിക്കാന്‍ 10, 000 രൂപയാണ് വേണ്ടത്. രാജ്യത്ത് 2.02 ലക്ഷം എ ടി എമ്മുകളാണ് ഉള്ളത്. വ്യാപാരവ്യവസായ മേഖലയില്‍ 61, 500 കോടി രൂപയുടെ നഷ്‌ടം ഉണ്ടെന്നാണ് കണക്ക്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...