ആറുമാസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി

ആറുമാസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 16 ജനുവരി 2017 (14:22 IST)
ആറുമാസം പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ കോടതിയുടെ അനുമതി. സുപ്രീംകോടതിയുടെതാണ് നിര്‍ണായക ഉത്തരവ്. മഹാരാഷ്‌ട്ര സ്വദേശിക്കാണ് അനുമതി ലഭിച്ചത്. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയില്ലാത്തതിനാലാണ് ഭ്രൂണം നശിപ്പിക്കാന്‍ കോടതി അനുമതി നല്കിയത്.

ഭ്രൂണത്തിന് തലച്ചോറില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നല്കിയത്. മഹാരാഷ്‌ട്രയില്‍ നിന്നുള്ള 22കാരിയായ യുവതിക്കാണ് വൈദ്യസംഘം റിപ്പോര്‍ട്ട് നല്കിയതിനെ തുടര്‍ന്ന് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മഹാരാഷ്‌ട്രയില്‍ നിന്ന് ഇത്തരത്തില്‍ ഭ്രൂണഹത്യയ്ക്ക് അനുമതി തേടുന്നത് ഇത് നാലാമത്തേതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :