അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (20:29 IST)
തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് രോഗവ്യാപനം വർധിപ്പിക്കുന്നതിനിടയാക്കുമെന്നാണ്
ഐഎംഎ പറയുന്നത്.
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമാണെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഐഎംഎ പറയുന്നു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം.സെന്റിനൽ സർവേ, എപിഡേമിയോളജിക്കൽ സർവേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്ന പേരിൽ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിർദേശിച്ചു. സർക്കാർ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാർക്ക് അഞ്ച് മാസത്തോളമായി വേതനം ലഭിച്ചിട്ടില്ലെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഐഎംഎ കൂട്ടിചേർത്തു.