സർക്കാർ ജീവനക്കാരി മൂന്നാമതും ഗർഭിണിയായാൽ പ്രസവാവധി അനുവദിക്കില്ലെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

തുമ്പി എബ്രഹാം| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (11:21 IST)
സർക്കാർ ജീവനക്കാരി മൂന്നാമത് ഗർഭിണിയാകുമ്പോൾ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തവ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മൂന്നാമതും ഗർഭിണിയാകുന്നവർക്ക് പ്രസവാവധി അനുവദിക്കുകയില്ലെന്ന സർക്കാർ നയത്തെ ചോദ്യംചെയ്ത് ഹൽദ്വാനി സ്വദേശിനി ഊർമിള മാസിഹ് എന്ന നഴ്സ് സമർപ്പിച്ച ഹർജിയിൽ, ജീവനക്കാരിക്ക് അവധി അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :