മംഗളൂരു|
PRIYANKA|
Last Updated:
ശനി, 27 ഓഗസ്റ്റ് 2016 (08:45 IST)
സിറ്റി പൊലീസ് കമ്മീഷണറില്‍ നിന്നും അയ്യായിരം രൂപ സ്വീകരിക്കുമ്പോള്‍ പ്രതാപ് ഷെട്ടിയ്ക്ക് അറിയമായിരുന്നു. ഇത് വെറും അയ്യായിരമല്ല വിലമതിക്കാനാവാത്ത പാരിതോഷികമാണെന്ന്. ഓട്ടോ ഡ്രൈവറായ തന്നെ കമ്മിഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തി ഇത്തരത്തിലൊരു പാരിതോഷികം ലഭിക്കുമെന്ന് അയാള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. കുളായില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളുരുവില്‍ നിന്ന് എത്തിയ യുവതി പ്രതാപിന്റെ ഓട്ടോ പിടിച്ചിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്റില്‍ നിന്ന് കുളായ് വരെ ആയിരുന്നു ഓട്ടം. യാത്രക്കാരിയെ ഇറക്കി കുറച്ചു കഴിഞ്ഞപ്പോഴാണ് സീറ്റില്‍ ഒരു ഭാഗ് പ്രതാപ് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ അതില്‍ വിലയേറിയ ആഭരണങ്ങള്‍. ഉടന്‍ വണ്ടിയുമായി നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആയ ദീപ്തിയുടെ ബാഗ് ആയിരുന്നു അത്. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.
ഓട്ടോ തൊഴിലാളിയുടെ സത്യസന്ധതയെ അംഗീകരിച്ച് അഭിനന്ദിക്കണമെന്ന് പൊലീസ് കമ്മീഷണര്‍ തീരുമാനിച്ചതോടെയാണ് പ്രതാപിനെ വിളിച്ചു വരുത്തി പാരിതോഷികം നല്‍കിയത്. ബാഗിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയെക്കാള്‍ വില മതിക്കുന്നതാണ് തനിക്ക് ലഭിച്ച ഈ അയ്യായിരം രൂപയെന്നാണ് പ്രതാപിന്റെ മറുപടി.