വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 25 നവംബര്‍ 2020 (11:34 IST)
ചെന്നൈ: നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി തകർത്തുപെയ്യുന മഴയിൽ ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ ആരംഭിച്ചു. ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാഗത്തിൽ അതിവേഗം ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഒരടികൂടി വർധിച്ചാൽ തടാകത്തിന്റെ ഷട്ടർ ഉയർത്തും. 2015ൽ ചെന്നൈ വെള്ളത്തിൽ മുങ്ങാൻ കാരണം ഈ തടാകത്തിലെ ഷട്ടറുകൾ തുറന്നതായിരുന്നു.
24 അടിയാണ് തടാകത്തിലെ പരമാവധി ശേഷി. ജലനിരപ്പ് നിലവിൽ 22 അടിയിലെത്തി. 12 മണിയോടെ 1000 ക്യുസെക്സ് വെള്ളം ഷട്ടർ തുറന്ന് ഒഴുക്കികളയുമെന്നാണ് അധികൃതർ അറിയിച്ചിരിയ്ക്കുന്നത്. ശക്തമായ
മഴ തുടർന്നാൽ കൂടുതൽ ജലം ഒഴുക്കി കളയേണ്ടി വരും. അതിനാൽ തന്നെ ചെന്നൈ നഗരത്തിലുള്ളവർ വലിയ ഭീതിയിലാണ്. നിവാർ ചുഴലിക്കാറ്റ് നിലവിൽ ചെന്നൈയിൽനിന്നും 370 കിലോമീറ്റർ അകലെയാണ് തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. ഇന്ന് രാത്രി എട്ടുമണിയോടെ മാമല്ലപുരത്തിനും കാരയ്ക്കലിനും ഇടയിൽ നിവാർ കരതൊടും. കരതൊടുന്ന സമയത്ത് ചുഴഴിക്കാറ്റിന്റെ വേഗം 145 കിലോമീറ്റർ വരെയാകാം എന്നാണ് കണക്കാക്കപ്പെടുന്നത്.