അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 നവംബര്‍ 2020 (13:22 IST)
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മീഡിയ അക്കാദമി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷപാതിത്വപരമായാണ്
മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. അവരിൽ ചിലർ രാഷ്ട്രീയ കണ്ണിലൂടെയാണ് കാര്യങ്ങളെ കാണുന്നത്. അതിന്റെ ഭാഗമായി അര്‍ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാര്‍മികതയാണോ എന്ന് മാധ്യമ ലോകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഒരു പോലീസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയതലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു.ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു. സർക്കാരിന് ഒന്നും ഒളിച്ചുവെക്കേണ്ടതായിട്ടില്ല. പറയാനുള്ളത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. എന്നാൽ കോവിഡ് കാലത്ത് വാര്‍ത്താസമ്മേളനം നടത്തിയതടക്കം പി.ആര്‍ വര്‍ക്കാണെന്ന് പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.