പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന് ഹൈഡ്രജൻ ട്രെയിൻ

പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിന് ഹൈഡ്രജൻ ട്രെയിൻ

ബ്രെമർവോഡെ| Rijisha M.| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (12:49 IST)
ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലൂടെ പുതിയ ഹൈഡ്രജന്‍ ജർമ്മനിയിൽ പുറത്തിറക്കി. ഫ്രാന്‍സിലെ അതിവേഗ ഇന്റര്‍സിറ്റി റെയില്‍വേ സര്‍വീസായ ടി ജി വിയുടെ
നിര്‍മാതാക്കളായ ആള്‍സ്റ്റം നിര്‍മ്മിച്ച രണ്ട് ട്രെയിനുകളാണ് പുറത്തിറക്കിയത്.

2021 ഓടെ ഇത്തരത്തില്‍ 14 ട്രെയിനുകള്‍ കൂടി ആള്‍സ്റ്റം പുറത്തിറക്കും. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും സംയോജനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യുവല്‍ സെല്ലുകളാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിക്കുന്നത്.

ഡീസല്‍ എന്‍ജിന്‍ ട്രെയിനെ അപേക്ഷിച്ച് ഹൈഡ്രജനില്‍ ഓടുന്ന ട്രെയിന് നിര്‍മ്മാണ ചിലവ് കൂടുതലാണ്. എന്നാല്‍ ട്രെയിന്‍ സര്‍വീസിന് ചിലവ് കുറവായിരിക്കുമെന്ന് ആള്‍സ്റ്റം വിശദീകരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :