ന്യൂഡല്‍ഹി|
Last Modified ബുധന്‍, 3 ഡിസംബര്‍ 2014 (16:13 IST)
ശാരദാ ചിട്ടി ഇടപാടിലെ പണം ബര്‍ദ്വാന്‍ സ്ഫോടനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന ബിജെപി
ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനെയെ തള്ളി കേന്ദ്ര സര്‍ക്കാര്‍.
ശാരദ ചിട്ടി തട്ടിപ്പും ബര്‍ദവാന്‍ സ്ഫോടനങ്ങളും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെയുള്ള അന്വേഷണങ്ങളില്‍ വിശ്വാസയോഗ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് രേഖാമൂലം രാജ്യസഭയെ അറിയിച്ചു.
ഞായറാഴ്ച കൊല്‍ക്കൊത്തയില്‍ നടന്ന റാലിയിലാണ് അമിത് ഷാ ബര്‍ദ്വാന്‍ സ്ഫോടനത്തില്‍ ശാരദ ചിട്ടി ഇടപാടിലെ പണം ലഭിച്ചതായി പറഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.