എൻ ഐ എ ഉദ്യോഗസ്ഥൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

എൻ ഐ എ ഉദ്യോഗസ്ഥൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ലക്‌നൗ| aparna shaji| Last Updated: ഞായര്‍, 3 ഏപ്രില്‍ 2016 (11:37 IST)
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ എൻ ഐ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിച്ച തന്‍സില്‍ അഹമ്മദാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ ഐ എയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരുനു തന്‍സില്‍ അഹമ്മദ്.

ശനിയാഴ്ച രാത്രി ബിജ്‌നോറിലെ സഹസ്പൂര്‍ ജില്ലയില്‍ സുഹൃത്തിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന തന്‍സിലിനേയും ഭാര്യയേയും, മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികൾ വെടിവെയ്ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഇരുവരേയും മൊറാദാബാ ആശുപത്രിയിലെത്തിച്ചെങ്കിലും തൻസിൽ മരിക്കുകയായിരുന്നു.

ഭാര്യയുടെ നില ഗുരുതരമായതിനെത്തുടർന്ന് നോയ്ഡയിലെ ആശുപത്രിയിലേക്ക് മാറ്റി. ബി എസ് എഫില്‍ നിന്നും ആറ് വര്‍ഷം മുമ്പാണ് തന്‍സില്‍ എന്‍ ഐ എയില്‍ ചേര്‍ന്നത്. പത്താന്‍കോട്ട് ആക്രമണം അന്വേഷിച്ച സംഘത്തിലെ ഉദ്യാഗസ്ഥനാണ് കൊല്ലപ്പെട്ട് തന്‍സില്‍. സംഭവത്തിന് പത്താന്‍കോട്ട് ആക്രമണവുമായുള്ള ബന്ധമൊന്നും സ്ഥിരീകരിച്ചിട്ടില്ല.അക്രമികളെ കണ്ടെത്താന്‍ എന്‍ഐഎയും പൊലീസും സംയുക്ത അന്വേഷണം ഊര്‍ജിതമാക്കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :