ഡല്‍ഹിയില്‍ പത്ത് വര്‍ഷത്തിന് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

ഡല്‍ഹിയില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോദിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (15:08 IST)
പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പാക്കാനും ഇത്തരം വാഹനങ്ങളുടെ പട്ടിക ഡല്‍ഹി ട്രാഫിക് പൊലീസിന് കൈമാറാനും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളും ഡല്‍ഹിയില്‍ അനുവദിക്കരുതെന്ന് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ അനിയന്ത്രിതമായ മലിനീകരണം മുന്‍നിര്‍ത്തിയാണ് പത്തു വര്‍ഷത്തിലധികമുള്ളവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ട്രിബ്യൂണല്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്. ഇത് പുന പരിശോധിക്കണം എന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും ട്രിബ്യൂണല്‍ തയ്യാറായില്ല. നിലവില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :