ഡീസലിന് മൂന്നു പൈസയും പെട്രോളിന് നാലു പൈസയും കുറച്ചു!

ന്യൂഡൽഹി| Sajith| Last Updated: തിങ്കള്‍, 1 ഫെബ്രുവരി 2016 (15:56 IST)

ഡീസൽ വില ലീറ്ററിന് മൂന്നു പൈസയും പെട്രോൾ വില നാലു പൈസയും കുറച്ചു. ഇത് യഥാക്രമം ഒരു രൂപ അന്‍പത്തിമൂന്നു പൈസയും ഒരു രൂപ നാലു പൈസയും ആകേണ്ടതായിരുന്നു. എന്നാൽ ഞായറാഴ്ചയാണ് പെട്രോള്‍ ലീറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് ഒന്നര രൂപയും ഇറക്കുമതി തീരുവ വർധിപ്പിച്ചത്. ഇക്കാരണത്താലാണ് ഈ വില കുറയ്ക്കൽ വെറും നാമമാത്രമായത്.

തീരുവ വർധിപ്പിച്ചതു വഴി സർക്കാരിന് 3200 കോടി അധികവരുമാനമാണ് ലഭിക്കുന്നത്. പെട്രോളിന്റെ ഇറക്കുമതി തീരുവ ഇനിമുതല്‍ ഒരു ലീറ്ററിന് 9.48 രൂപയും ഡീസലിന്റേത് 11.48 രൂപയുമായിരിക്കും. ഈ സാമ്പത്തിക വർഷം അഞ്ചാം തവണയാണ് തീരുവ വർധിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :