ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 20 ജൂണ്‍ 2014 (14:47 IST)
ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ചില സന്നദ്ധ സംഘടനകളിലേക്ക് കേന്ദ്രസർക്കാർ അന്വേഷണം വരുന്നു.
ഖനനത്തിനും ജനിതകവിത്തുകൾക്കെതിരെയും നിലകൊള്ളുകയും പ്രചാരണം നടത്തുകയും ചെയ്യുന്ന സംഘടനകൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയാണെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതിനാല്‍ റിസർവ് ബാങ്കിന് രാജ്യത്തെ സന്നദ്ധ സംഘടനകൾക്കുള്ള വിദേശഫണ്ട് മരവിപ്പിക്കാൻ നിർദ്ദേശം നൽകി.
വന്ദനാശിവയുടെ നവധാന്യ , സുമൻ സഹായിയുടെ ജീൻ കാംപെയിൻ തുടങ്ങിയ സംഘടനകൾ വിദേശഫണ്ട് കൈപ്പറ്റിയത് ചട്ടങ്ങൾ ലംഘിച്ചാണോ എന്നാണ് ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നത്. വിദ്യാഭ്യാസ കാര്യത്തിനായി സ്വീകരിച്ച പണം വന്ദനാശിവ പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണവും പരിശോധിക്കും.