ടീം ഇന്ത്യയ്ക്ക് തിരിച്ചടി; പനി ബാധിച്ച് സൂപ്പര്‍ താരം ആശുപത്രിയില്‍, ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

ര​വീ​ന്ദ്ര ജ​ഡേ​ജ ആ​ശു​പ​ത്രി​യി​ൽ; ആ​ദ്യ ടെ​സ്റ്റി​ൽ ക​ളി​ച്ചേ​ക്കി​ല്ല

കേ​പ്ടൗ​ണ്‍| സജിത്ത്| Last Updated: വ്യാഴം, 4 ജനുവരി 2018 (10:15 IST)
ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. വൈ​റ​ൽ ഇ​ൻ​ഫെ​ക്ഷ​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലായതിനാല്‍ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജയ്ക്ക് ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം കളിക്കാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. പനി കൂടിയതിനെ തുടര്‍ന്ന് ജ​ഡേ​ജ​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​ഡേ​ജ​യു​ടെ സെ​ല​ക്ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ടെ​സ്റ്റി​നു മുമ്പ് മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കൂകയുള്ളൂവെന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പ​രി​ക്കി​ന്‍റെ പിടിയിലായിരുന്ന ഓ​പ്പ​ണ​ർ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത​തായും റി​പ്പോ​ർ​ട്ടു​കളില്‍ പറയുന്നു. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കായിരുന്നു ധ​വാ​നു ഭീ​ഷ​ണി​യാ​യ​ത്. എന്നാല്‍ അദ്ദേഹം ഫിറ്റ്നെസ്സ് വീണ്ടെടുത്തതായും ബി​സി​സി​ഐ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രമ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് മത്സരം ആ​രം​ഭി​ക്കു​ന്ന​ത്. കേ​പ് ടൗ​ണിലാണ് മത്സരം. പേ​സ് ബൗ​ളിം​ഗി​നെ പിന്തുണ​യ്ക്കു​ന്ന പി​ച്ചാ​ണ് അവിടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. തു​ട​ർ​ച്ച​യാ​യ ഒമ്പത് പ​രമ്പരകള്‍ സ്വന്തമാക്കിയ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രിടാനെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :