തിരുവനന്തപുരത്ത് കൊവിഡ് രോഗ ലക്ഷണങ്ങളുമായി 61 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം| ജോര്‍ജി സാം| Last Modified ബുധന്‍, 6 മെയ് 2020 (10:43 IST)
ജില്ലയില്‍ കൊവിഡ് രോഗലക്ഷണങ്ങളുമായി 61 പേര്‍ ചികിത്സതേടി. ഇവര്‍ കൊവിഡ് കെയര്‍ സെന്ററിലാണ് ഇപ്പോള്‍ ഉള്ളത്. നിലവില്‍ ജില്ലയില്‍ വൈറസ് ബാധയില്ലെങ്കിലും തമിഴ്‌നാട് മേപ്പാല സ്വദേശിയും നെയ്യാറ്റിന്‍കര സ്വദേശിയും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്.

ജില്ലയില്‍ 2730 പേര്‍ നിരീക്ഷണത്തില്‍ വീടുകളിലുണ്ട്. ഇന്നലെ ലഭിച്ച 53 പേരുടെ ഫലങ്ങളും നെഗറ്റീവായിരുന്നു. അതേസമയം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്.

11,217 പേര്‍ക്കാണ് സര്‍ക്കാര്‍ ചിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. 6,471 പേര്‍ സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :