നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പുറത്തുവിടണം ; വിവരാവകാശ കമ്മിഷന് കെജ്‌രിവാളിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രവിവരാവകാശ കമ്മിഷന് കത്തയച്ചു

ന്യൂഡൽഹി, നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ new delhi, narendra modi, aravind kejrival
ന്യൂഡൽഹി| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (11:14 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രവിവരാവകാശ കമ്മിഷന് കത്തയച്ചു. മോദിയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നതിന് ദേശീയ വിവരാവകാശ കമ്മീഷനെ കുറ്റപ്പെടുത്തിയ കെജ്‌രിവാള്‍, കമ്മീഷന്‍ അതിനുള്ള ധൈര്യം കാണിക്കണമെന്നും ആവശ്യപ്പെട്ടു.

"നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ മൂടിവെച്ചിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. രാജ്യം അത് അറിയാന്‍ ആഗ്രഹിക്കുന്നു." ഇത്തരത്തിലുള്ള തന്റെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിന് ഒരു തരത്തിലുള്ള തടസ്സവുമില്ല. എന്തിന് വേണ്ടിയാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്? അത് തെറ്റാണെന്നും ഉടന്‍ വെളിപ്പെടുത്തണമെന്നും കെജ്‌രിവാള്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു.

2014ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബി എ ബിരുദവും ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ വിദ്യാഭ്യാസ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്ത വിധത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വാർത്താ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കെജ്‍രിവാളിന്റെ ആവശ്യം.

ഡൽഹി സർവകലാശാലയ്ക്ക് നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി വിവരാവകാശനിയമ പ്രകാരം ഡൽഹി സ്വദേശി കത്തുനൽകിയിരുന്നു. എന്നാൽ രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വ്വകലാശാലയില്‍ നിന്നുള്ള പ്രതികരണം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :